അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ പരാതികള്‍ നോഡല്‍ ഓഫീസറെ അറിയിക്കാം

അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന്‍റെ പുരോഗതി വിലയിരുത്തുന്നതിന് ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, എന്നീ നാല് ജില്ലകളിലെ നോഡല്‍ ഓഫീസര്‍ ആയി നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധമായ പരാതികള്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ അറിയിക്കാം. വിലാസം – ആര്‍.എസ്. അനു, റിജിയണല്‍ ജോയിന്റ് ഡയറക്ടര്‍, നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ബ്രോഡ്‌വേ, എറണാകുളം. ഇ മെയില്‍ – duarkochi@gmail.com. ഓഫീസ് ഫോണ്‍ – 04842361707, മൊബൈല്‍ – 9447964511, വാട്‌സ്ആപ് – 9447964511

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top