സൈബർ ഫോറൻസിക് & ക്രൈം ഇൻവെസ്റ്റിഗേഷൻ ദ്വിദിന ദേശീയ സെമിനാർ സെന്‍റ് ജോസഫ്‌സ് കോളേജിൽ


ഇരിങ്ങാലക്കുട :
കുറ്റാന്വേഷണ രംഗത്ത് സൈബർ ഫോറൻസിക് മേഖലയിലെ നൂതന സാധ്യതകൾ ആരായുന്ന രണ്ടു ദിവസത്തെ ‘സൈബർ ഫോറൻസിക് ആൻഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ’ ദേശീയ സെമിനാർ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്‍റ് നേതൃത്വത്തിൽ കോളേജിൽ ആരംഭിച്ചു. തൃശ്ശൂർ അഡീഷണൽ എസ്.പി എസ് ദേവമനോഹർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോലീസ് ചീഫ് ഫോറൻസിക് സയന്റിസ്റ് ആയിരുന്ന അന്നമ്മ ജോൺ, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. ആശാ തോമസ്, ഐ.ഐ.ടി. വാരണാസിയിലെ ഡോ. രാഹുൽ നായിഡു, ഡോ. ശിവപ്രസാദ്, ഡോ.. ഇ എം അനീഷ്, ഡോ. ഷാറെൽ റിബല്ല എന്നിവർ സംസാരിച്ചു. ദ്വിദിന ദേശീയ സെമിനാർ വെള്ളിയാഴ്ച സമാപിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top