ക്രൈസ്റ്റ് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി


ഇരിങ്ങാലക്കുട:
ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയും കോളേജിൽ സംയുക്തമായി നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പിൽ 55 ഓളം വിദ്യാർത്ഥികൾ രക്തദാനം ചെയ്തു. തൃശൂർ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഓഫീസർ ഡോക്ടർ ഇന്ദു ‘സേഫ് ബ്ലഡ് ഫോർ ഓൾ’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മാത്യു പോൾ ഊക്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. തരുൺ, ഡോ. അരുൺ ബാലകൃഷ്ണൻ, എൻഎസ്എസ് വോളണ്ടിയേഴ്സ് മൂർഷിത, വൈശാഖ്, വിശാൽ, എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top