സി.പി.ഐ(എം) ന്‍റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു


കിഴുത്താണി :
ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറി ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സിപിഐ(എം) ന്‍റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. കിഴുത്താണിയില്‍ സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഏരിയ തല നടീല്‍ ഉദ്ഘാടനം നിർവഹിച്ചു . കാറളം സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.കെ ഭാസ്കരന്‍ അധ്യക്ഷനായി.ലോക്കല്‍ സെക്രട്ടറി ടി.പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍, കെ കെ സുരേഷ്ബാബു, കെഎസ് ബാബു, മല്ലിക ചാത്തുകുട്ടി എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top