ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാർച്ച് നടത്തി


നടവരമ്പ് :
എട്ടു വയസ്സുക്കാരൻ ശ്രീറാം മരിക്കാനിടയായത് ഡോക്ടറുടെയും ആശുപത്രി മാനേജ്മെൻറിന്റെയും അനാസ്ഥയെന്ന് ആവർത്തിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. പരിസ്ഥിതി – മൻഷ്യാവകാശ പ്രവർത്തക സിസ്റ്റർ റോസ് ആന്റോ സമരം ഉദ്‌ഘാടനം ചെയ്തു . ആശുപത്രി മനേജ്മെന്റ് ശ്രീറാമിന്റെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ നടത്തുന്ന കള്ള പ്രചരണങ്ങൾ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും തെറ്റ് പറ്റിയാൽ തിരുത്താൻ കഴിയുകയാണ് മനുഷ്യധർമ്മമെന്നും സിസ്റ്റർ റോസ് ആന്റോ ചൂണ്ടിക്കാട്ടി. കഴിയുമെങ്കിൽ ശ്രീറാമിന്റെ അമ്മയെ സ്വാന്തനപ്പെടുത്തുവാൻ ശ്രമിക്കുകയാണ് ആശുപത്രി മനേജ്മെൻറ് ചെയ്യേണ്ടത് എന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

ആക്ഷൻ കൗൺസിൽ കൺവീനർ പി എ ഷിബു അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ കവിയത്രി ബൾക്കീസ് ബാനു .രാജേഷ് അപ്പാട്ട്, വാർഡ് മെമ്പർമാരായ ടി ആർ സുനിൽ, ഉചിത സുരേഷ്, പി എൻ.സുരൻ, പി കെ.ജയൻ, ഷാജു വാവക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top