ഹാറ്സ് ഡേ ആഘോഷിച്ച് ശാന്തിനികേതനിലെ കുരുന്നുകൾ


ഇരിങ്ങാലക്കുട :
വിവിധ തരത്തിലും നിറങ്ങളിലുമുള്ള തൊപ്പികൾ ധരിച്ച് ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കിൻഡർഗാർട്ടൻ വിഭാഗം വിദ്യാർത്ഥികൾ ജൂലൈ 10ന് ‘ഹാറ്സ് ഡേ’ ആഘോഷിച്ചു. പിങ്ക്, ചുവപ്പ് , മഞ്ഞ, നീല, ലാവെൻഡർ എന്നീ നിറങ്ങളിലുള്ള തൊപ്പികളും അതിനോടുചേർന്ന് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു കുട്ടികൾ ഹാറ്സ് ഡ്രിൽ അവതരിപ്പിച്ചു. കുട്ടികൾക്കായി വിവിധ തരത്തിലുള്ള തൊപ്പികൾ അണിഞ്ഞുള്ള ഹാറ്സ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു. എസ്.എൻ.ഈ.എസ് മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്‌ണൻ മാസ്റ്റർ, പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, കിൻഡർഗാർട്ടൻ ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹിതയായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top