ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്നാം വർഷത്തിലേക്ക്


ഇരിങ്ങാലക്കുട :
‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ’ എന്ന സന്ദേശം ഉയർത്തി സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ രണ്ട് വർഷം പൂർത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവർക്ക് നിശ്ചയിച്ച ദിവസങ്ങളിൽ യൂണിറ്റ് പരിധിയിലെ വിടുകളിൽ കയറിയിറങ്ങി സുമനസ്സുകളിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞ് ശേഖരിച്ച ഉച്ചയൂണാണ് എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കുന്നത്. രോഗികളെയൊ കൂട്ടിരിപ്പുകാരെയൊ വരി നിർത്തിക്കാതെ അവരവരുടെ കിടക്കകളിലേക്ക് പൊതിച്ചോറുകൾ എത്തിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ഹൃദയപൂർവ്വം കൺവീനർ അതീഷ് ഗോകുൽ, കെ.ഡി.യദു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top