തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ


ഇരിങ്ങാലക്കുട :
കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ മുനിസിപ്പാലിറ്റിയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നവിധം കേരള സർക്കാരിന്‍റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പൊറത്തിശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കരുവന്നൂർ ബംഗ്ലാവിലെ ഇരിങ്ങാലക്കുട നഗരസഭാ സോണൽ ഓഫീസിനു മുന്നിൽ നടന്ന കൂട്ടായ്മ ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു മുനിസിപ്പൽ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ, എം ആർ ഷാജു, കെ കെ അബ്ദുള്ള കുട്ടി, എ കെ മോഹൻദാസ്, പി എൻ സുരേഷ്, കെ സി ജെയിംസ് ബാബു, മണ്ഡലം ഭാരവാഹികളായ സന്തോഷ് വില്ലടം, സിന്ധു അജയൻ, രവീന്ദ്രൻ പുല്ലാനി, ജിനി മാത്യു, ജോപോൾ, പി എ ശഹീർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top