ഗ്രാമിക വായനാമൂലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു


കുഴിക്കാട്ടുശ്ശേരി :
വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ അഷ്ടമിച്ചിറ എഴുതിയ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരം ‘മറന്നുപോകുന്ന മനഃപാഠങ്ങൾ’ തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പലും മുൻ കോഴിക്കോട് സർവ്വകലാശാല സിന്റിക്കേറ്റ് അംഗവുമായ ഡോ.സി.സി. ബാബു പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം ജില്ലാ കൺവീനർ ദീപു എൻ.മംഗലം പുസ്തകം ഏറ്റുവാങ്ങി. ഖാദർ പട്ടേപ്പാടം പുസ്തകം പരിചയപ്പെടുത്തി. വി.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. അന്നമനട ബാബുരാജ്, തുമ്പൂർ ലോഹിതാക്ഷൻ, ബാബു ജോസ് തട്ടിൽ എന്നിവർ ആശംസ അർപ്പിച്ചു. പി.കെ. കിട്ടൻ സ്വാഗതവും ഉഷ അഷ്ടമിച്ചിറ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top