പണിക്കാട്ടിൽ ഭൂവനേശ്വരി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ മഹായജ്ഞവും വിചാരസത്രവും

അരിപ്പാലം : എസ്.എൻ.ബി.പി സമാജ ട്രസ്റ്റിന്‍റെ കീഴിലുള്ള അരിപ്പാലം പണിക്കാട്ടിൽ ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 22 മുതൽ 31 വരെ ദേവി ഭാഗവത നവാഹ മഹായജ്ഞവും വിചാരസത്രവും നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. യജ്ഞചാര്യൻ ഓ. വേണുഗോപാൽ ആചാര്യനായി ക്ഷേത്രസന്നിധിയിൽ പ്രത്യേകം തയാറാക്കിയ യജ്ഞശാലയിൽ നടത്തുന്ന ദേവി ഭാഗവത നവാഹ മഹായജ്ഞവും, പ്രഗത്ഭരായ സന്യാസി ശ്രേഷ്ടന്മാരും പ്രശസ്തരായ പ്രഭാഷകരും പങ്കെടുക്കുന്ന വിചാര സത്രവും നടത്തുന്നു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ഡോ. ലക്ഷ്മികുമാരി, ആർ. രാമനാഥ്‌, ഡോ. വിജയൻ തത്രികൾ, ഡോ. ശ്രീനാഥ് കാരിയാട്ടിൽ, പൂർണാമൃതാനന്ദപുരി , സ്വാമി ഉദിത് ചൈതന്യജി(ഭഗവതാചാര്യൻ) തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തുന്നു. കോ-ഓർഡിനേറ്റർ കെ.കെ. ബിനു , കൺവീനർ കെ.പി. നന്ദനൻ  എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top