ഗാന്ധിഗ്രാമിലെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് സമീപം ശൗചാലയം വേണമെന്ന ആവശ്യം ശക്തം


ഇരിങ്ങാലക്കുട :
വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമായി ഉപയോഗിക്കുന്ന ഗാന്ധിഗ്രാമിലെ നഗരസഭ ഗ്രൗണ്ടിന് സമീപം പൊതു ശൗചാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഡ്രൈവിംഗ് റെസ്റ്റിനായി രാവിലെ മുതൽ മണിക്കൂറോളം കാത്തു നിൽക്കുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരിസരവാസികളുടെ വീടുകളിൽ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പലപ്പോളും ഇത് ഇവിടെ പ്രശ്ങ്ങൾ സൃഷ്ടിക്കാറുണ്ട്.

നഗരസഭയിൽ നിന്ന് ഒരു ശൗചാലയം ഇവിടെ പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വലിയ തുകയാണ് ഇവിടെ ഗ്രൗണ്ട് ലേലത്തിന് കൊടുക്കുന്നത്. അതിനാൽ തന്നെ നഗരസഭ ഇവിടെ ശൗചാലയ സൗകര്യം ഒരുക്കണമെന്നാണ് ഏവരുടെയും ആവശ്യം. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ഇരിങ്ങാലക്കുട യൂണിറ്റ് ഇതിനായി ഒരു നിവേദനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജുവിന് സമർപ്പിച്ചു. യൂണിയൻ പ്രവർത്തകരായ വത്സരാജ്, സുരേഷ് ബാബു, ഷംഷീർ സി കെ, ടോണി ജോൺ എന്നിവർ സന്നിഹിതരായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top