മാൻഡലിൻ കച്ചേരിക്ക് കുരുന്നുകൾ പക്കമേളം ഒരുക്കിയത് കൗതുകമായി


അവിട്ടത്തൂർ:
അവിട്ടത്തൂർ അഗസ്ത്യപുരത്ത് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന മാൻഡലിൻ കച്ചേരിക്ക് ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാർത്ഥികളായ കുരുന്നുകൾ പക്കമേളം ഒരുക്കിയത് കൗതുകമായി. ആറു മുതൽ എട്ടു വയസ്സ് വരെയുള്ള എട്ടോളം വിദ്യാർഥികളാണ് പക്കമേളം ഒരുക്കിയത്. വെസ്റ്റേൺ വാദ്യോപകരണമായ മാൻഡലിനിൽ കർണാടക സംഗീതത്തിലെ കീർത്തനങ്ങളും സെമിക്ലാസിക്കൽ കീർത്തനങ്ങളുമാണ് വായിച്ചത്.

സരസ്സ് കൃഷ്ണയുടെ നേതൃത്വത്തിൽ അനന്താറാം, അനന്തകൃഷ്ണ, സഞ്ജയ്, ധനിർവേദ്, ദേവസമൃത്, മനുജിത് എന്നിവർ മൃദംഗത്തിലും, വിശ്വജിത് ഗഞ്ചിറയിലും സേനാപതി ഘടത്തിലും പക്കമേളമൊരുക്കിയതിനുപുറമെ ആദിതാളത്തിലുള്ള തനിയാവർത്തനവും അവതരിപ്പിച്ചു. മുരളി കൊടുങ്ങല്ലൂർ വയലിൻ വായിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിക്ക് വിക്രമൻ നമ്പൂതിരി നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top