റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ ആളെ മാല്യന്യത്തിൽനിന്നും കിട്ടിയ വിലാസം പ്രകാരം പിടികൂടി പിഴ ചുമത്തി


പുല്ലൂർ :
പുല്ലൂർ ചേർപ്പുംകുന്ന്- അമ്പലനട റോഡിൽ പാടശേഖരത്തിനരികെ ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗിച്ച ഡയപ്പറുകൾ വലിച്ചെറിഞ്ഞ ആളെ മുരിയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചാക്കിൽ നിന്ന് കിട്ടിയ അഡ്രസ് പ്രകാരം കണ്ടെത്തി പിടികൂടി 5000 രൂപ പിഴ ചുമത്തി. കഴിഞ്ഞദിവസമാണ് ഡയപ്പറുകൾ വലിച്ചെറിഞ്ഞിട്ടുള്ളത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെടുകയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത് . ചാക്കിൽ നിന്നും കിട്ടിയ അഡ്രെസ്സ് പ്രകാരമാണ് മാലിന്യം വലിച്ചെറിഞ്ഞ ജോൺസൻ, ചുക്കിരി വീട്, പുല്ലൂർ, എന്നയാളെ പിടികൂടിയത്. 5000 രൂപ പിഴ ഈടാക്കി മാലിന്യം ഇയാളെക്കൊണ്ടുതന്നെ റോഡിൽ നിന്ന് തിരിച്ചെടുക്കുകയും സ്വന്തം സ്ഥലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top