മാനസിക രോഗിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ


പുല്ലൂർ :
മാനസിക രോഗിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതി പുല്ലൂർ സ്വദേശി കല്ലിങ്ങപ്പുറം സന്തോഷ് കൊല്ലത്തുള്ള ബന്ധുവഴി ശ്രീലങ്കക്ക് കടക്കാനായി ശ്രമിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ പ്രതി വടി ഉപയോഗിച്ച് ചേർപ്പൻകുന്ന് സ്വദേശി പാട്ടാളി ബാബുവിനെ (45 ) മർദ്ദിക്കുകയായിരുന്നു. കാലൊടിഞ്ഞ് തൂങ്ങി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കോമയിലായിരുന്ന ബാബു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിന്‍റെ പ്രത്യേക കുറ്റാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ പി ആർ ബിജോയിയുടെ നേതൃത്വത്തിൽ, എസ് ഐ സുബിന്ത് കെ എസ് , മനോജ് എ കെ, ജീവൻഈ എസ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top