കല്ലേറ്റുംകരയിൽ വാഹനാപകടം

കല്ലേറ്റുംകര : കല്ലേറ്റുംകര പഞ്ചായത്ത് ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടി സംസ്ഥാനപാതയിൽ ഓൾട്ടോ കാറും മിനി വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾട്ടോ കാറും പാൽ കയറ്റിവന്ന മിനിയും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു, മിനി വാൻ അപകടത്തിൽ മറിഞ്ഞു. ഇതിനിടയിൽ ബൈക്ക് പെടുകയായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top