വായനയിലലിഞ്ഞു വർത്തമാനം – സാഹിത്യ സംവാദ സദസ്സ് നടത്തി


എടതിരിഞ്ഞി :
എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി ക്ലബ് അംഗങ്ങൾ മതിലകം കരിപ്പറമ്പ് വായനശാല സന്ദർശിച്ചു സാഹിത്യ സംവാദ സദസ്സ് നടത്തി. വായനപക്ഷാചരണത്തിന്‍റെ ഭാഗമായി നടന്ന ഈ സംവാദം കവിയും നാടകകൃത്തും അവതാരകനുമായ യു കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിന്‍റെ വായനാനുഭവങ്ങൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചു. പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു വായന വർത്തമാനവും നടന്നു.

അക്ഷര അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി ജി സാജൻ ആമുഖ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ജുഗ്നു സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളായ സ്വാതി, ആദർശ്, ഗൗരി, പൂജ, രാധിക, നിമ, അക്ഷര, ആതിര, അഞ്ജന, ഗംഗാ ദേവി, ലക്ഷ്മി തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. ലൈബ്രേറിയൻ ലത, ദിലീപ്,സിപി സ്മിത, രശ്മി ശശി, പി കെ സിമി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top