നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു


ഇരിങ്ങാലക്കുട :
സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പുതിയതായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ പി.ജി. വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ഡി. റെക്ടി ടീച്ചര്‍, കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഡോ. ജോജോ തൊടുപറമ്പില്‍, സ്‌ക്കൂള്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി കൈക്കാരന്‍മാരായ ജോണി പഴോലിപറമ്പില്‍, ആന്റു ആലേങ്ങാടന്‍, ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ. വി. സി. വര്‍ഗ്ഗീസ് , സ്റ്റാഫ് സെക്രട്ടറി ജാന്‍സി ജോസ്, പി. ടി. എ. പ്രതിനിധി തോമസ് കോട്ടോളി, കുട്ടികളുടെ പ്രതിനിധി ജിസ ജോണി എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top