റൂബിജൂബിലി ദനഹ തിരുന്നാൾ നേർച്ച വെഞ്ചിരിപ്പ് നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രലിൽ ജനുവരി 6 ,7 ,8 തിയ്യതികളിൽ നടക്കുന്ന റൂബി ജൂബിലി ദനഹാ തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് കർമ്മം കത്തീഡ്രൽ വികാരി ഡോ. ആന്റോ ആലപ്പാടൻ നിർവഹിച്ചു. ഫാ. അജോ പുളിക്കൻ, ഫാ. ലിജോ ബ്രഹ്മകുളം, ഫാ. ടിനോ മേച്ചേരി എന്നിവർ സഹ കാർമികത്വം വഹിച്ചു. കത്തീഡ്രൽ ട്രസ്റ്റിമാരായ റോബി കാളിയങ്കര, ലോറൻസ് ആളൂക്കാരൻ, ഡേവിസ് കോക്കാട്ട്, ജനറൽ കൺവീനർ സിജോ എടത്തിരുത്തിക്കാരൻ, ജോ. കൺവീനർമാരായ രഞ്ജി അക്കരക്കാരൻ, മിനി കാളിയങ്കര ,നേർച്ച കൺവീനർ ഷേർളി ജാക്സൺ, ജോ. കൺവീനർ സിൽവി പോൾ, പബ്ലിസിറ്റി കൺവീനർ ജോസ് മാമ്പിള്ളി , പബ്ലിസിറ്റി ജോ. കൺവീനർ ബാബു ജോസ് എന്നിവർ നേതൃത്വം നൽകി. പതിനായിരം കുപ്പി തേനും,ഒന്നര ലക്ഷത്തോളം പേർക്കുള്ള നേർച്ച പാക്കറ്റുകളുമാണ് ഇപ്പോൾ നേർച്ചക്കായി സജ്ജമാക്കുന്നത്‌.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top