ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണം


ഇരിങ്ങാലക്കുട :
ജൂണ്‍ 26 ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ്ബ്, ബോയ്സ് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായി ലഹരി വിരുദ്ധദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവിലെ 9:30ന് ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് പ്രചരണ റാലി ആരംഭിക്കും. 10:30ന് ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാചരണ ചടങ്ങ് തൃശൂര്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top