ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് സർവീസുകൾ പ്രവർത്തനമാരംഭിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കമ്മ്യൂണിറ്റി പ്രൊജക്റ്റ് സർവീസുകളുടെ ഉദ്ഘാടവും നടത്തി, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്, സെക്രട്ടറി വി മധുസൂദനൻ ട്രഷറർ ജോൺ കെ വി എന്നിവർ ചുമതലയേറ്റു. ഡിസ്ട്രിക്ട് ഗവർണർ നോമിനി രാജശേഖരൻ ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദീകരണം പ്രസിഡണ്ട് നടത്തി ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യുപി സ്കൂൾ ദത്തെടുക്കുന്നു, പുത്തൻവേലിക്കരയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഭവനം താക്കോൽ ദാനം നടത്തും, തുടർന്ന് രണ്ടു വീടുകൾ കൂടി നിർമ്മിച്ച് നൽകും. ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കും, സെന്റ് മേരീസ് പോളിടെക്‌നിക് വടക്കാഞ്ചേരിയിലെ ഒരു വിദ്യാർത്ഥിയുടെ മൂന്നു വർഷത്തെ മുഴുവൻ പഠനചിലവവും ക്ലബ്ബ് വഹിക്കും, പിഡബ്ല്യുഡി തൃശ്ശൂർ ഓഫീസിൽനിന്നും അനുമതി ലഭിച്ചാലുടൻ മാപ്രാണത്ത് ബസ് സ്റ്റോപ്പ് ഷെൽട്ടർ യാഥാർത്ഥ്യമാകും, ലഹരിവിമുക്ത ഇരിങ്ങാലക്കുടയുടെ ഭാഗമായി ജനറൽ ആശുപത്രി എക്സൈസുമായി നടത്തുന്ന സംരംഭം ക്ലബ് സ്പോൺസർ ചെയ്യും.

റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ജോഷി ചാക്കോ, അസിസ്റ്റന്റ് ഗവർണർ ടി പി സെബാസ്റ്റ്യൻ, ജിജി ആർ മനോഹരൻ, ടി എസ് സുരേഷ്, പി ടി ജോർജ്, അഡ്വ. രമേശ്‌ കൂട്ടാല, രാജേഷ് മേനോൻ, എം കെ മോഹനൻ, എ.ഡി ഫ്രാൻസിസ്എ, കെ എസ് രമേശ്‌, സുധീഷ് ബി.ആർ, ടോണി ആന്റോ, കെ ജെ ജോജോ, ബിജോയ്‌ വിശ്വനാഥൻ, ടി ജെ പ്രിൻസ്, എന്നിവർ
നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top