പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രീ സ്കൂൾ വിദ്യാർഥികൾക്കായി കെട്ടിടം നൽകി


കാട്ടൂർ :
കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പുതു ജീവൻ നൽകുന്നതിനായി അവിടുത്തെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രീ സ്കൂൾ വിദ്യാർഥികൾക്കായി നൽകിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയ പ്രകാശ് നിർവഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് രമേശ് ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ നിർവ്വഹിച്ചു. കാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു പ്രി ക്ലാസുകളിലേക്കുള്ള കളിപ്പാട്ട വിതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പവിത്രൻ, ബി പി ഓ സുരേഷ് ബാബു, എം എം ജെ റാഫി, രാജലക്ഷ്മി കുറുമാത്ത്‌, ശങ്കരൻ കെ എസ്, മരിയ പോൾ,എ സ് ഹൈദ്രോസ്, എൻ ബി പവിത്രൻ, സുനിൽ കുമാർ തളിയപറമ്പിൽ, ഓ.എസ്.എ ഭാരവാഹികൾ വിനീഷ് കുമാർ, ദിവ്യ പ്രസാദ്, രശ്മി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top