ജൈവ പഴം പച്ചക്കറി വിൽപ്പനയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി


ഇരിങ്ങാലക്കുട :
വെള്ളാങ്കല്ലൂരിൽ ജൈവ പഴം പച്ചക്കറി വിൽപ്പനയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി . ഇരിങ്ങാലക്കുട ഇൻസ്പെക്ടർ പി. ആർ. ബിജോയിയുടെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ സുബിന്തിന്‍റെ നേതൃത്വത്തിൽ  ഷാഡോ പോലീസ് സംഘമാണ് പിടികൂടിയത്. മുത്തിരുത്തിപ്പറമ്പിൽ നാരായണൻ മകൻ രമേശാണ് പിടിയിലായത്. മനോജ് എ കെ , അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top