ഗവ. ഗേൾസ് സ്കൂളിൽ വായനവാരാഘോഷം


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വായനവാരാഘോഷം ഉദ്ഘാടനം സാഹിത്യകാരൻ രാജേഷ് തെക്കിനിയേടത്ത് നിർവഹിച്ചു. നഗരസഭാ കൗൺസിലർ സോണിയാ ഗിരി അധ്യക്ഷയായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളായ അപർണ്ണ പി യു, പി എൻ പണിക്കർ അനുസ്മരണവും, മിത്ര സുനിൽ, അശ്വതി കൃഷ്ണ എന്നിവർ വായനക്കുറിപ്പ് അവതരണവും, ഹൃദ്യാ രമേശൻ കവിത ആലാപനവും നടത്തി. അധ്യാപകരായ രമണി, ഹേന, ഡാലി ഡേവിഡ് എന്നിവർ ആശംസകൾ നേർന്നു. റാഫേൽ ടോണി ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ പ്യാരിജ എം സ്വാഗതവും അബ്‌ദുൾഹഖ് നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top