ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പച്ചക്കറിത്തൈ വിതരണം നടത്തി


ചേലൂർ :
ചേലൂർകാവ് റെസിഡന്സ് അസോസിയേഷന് നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പച്ചക്കറിത്തൈ വിതരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് ജീവിതശൈലി രോഗങ്ങളും മഴക്കാല രോഗങ്ങളും എന്ന വിഷയങ്ങളിൽ ക്ലാസ്സെടുത്തു സംസാരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ശശി വെട്ടത്ത് അധ്യക്ഷനായിരുന്നു. അംഗങ്ങൾക്ക് പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ശ്യാമള ജനാർദ്ദനൻ സ്വാഗതവും രഘു കരുമാത്ര നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top