വധശ്രമം : പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും


ഇരിങ്ങാലക്കുട :
അയൽവാസിയെ തല്ലിയത് സംബന്ധിച്ച് പോലീസിൽ വിവരം നൽകിയ വിരോധത്താൽ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടു ഏഴുവർഷം തടവും എഴുപതിനായിരം രൂപ പിഴയും അടയ്ക്കുന്നതിന് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ശിക്ഷ വിധിച്ചു.

നാട്ടിക ലക്ഷംവീട് കോളനിയിലെ മുഹമ്മദാലിയും കുടുംബത്തെയും അയൽവാസികളെയും അക്രമിച്ച കേസിലാണ് പ്രതികളായ നാട്ടിക എ.കെ.ജി. കോളനിയിലെ വട്ടേക്കാട്ട് വീട്ടിൽ ശരത്(44), മണ്ണാംപറമ്പിൽ ചന്ദ്രൻ(48), കൺപുറത്ത് മനോജ് (36), മഠത്തിപ്പറമ്പിൽ രാജു(48), ചിങ്ങനാത്ത് അൻഷാദ് (24) എന്നിവരെ കോടതി ശിക്ഷിച്ചത്. ഇവരെക്കൂടാതെ കേസിൽ പ്രതികളായ പ്രയാപ്പൂർത്തി ആകാതിരുന്ന അഞ്ചു പേർക്കെതിരെ ഉള്ള കേസ് തൃശ്ശൂർ ജുവനൈൽ കോടതിലേക്ക് മാറ്റിയിരുന്നു. മുഹമ്മദാലിയുടെ അയൽവാസിയായ രാധാകൃഷ്ണന്‍റെ ഭാര്യയെ കേസിലെ അഞ്ചാം പ്രതിയായ അൻസാർ തല്ലിയതിന് സംബന്ധിച്ച് പോലീസിൽ വിവരം നൽകി കേസ് രജിസ്റ്റർ ചെയ്തതിലുള്ള വിരോധത്തിൽ ആണ് 2012 മാർച്ച് 20 ന് രാത്രി 9 മണിക്ക് വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ചത്.

വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ രതീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസ് വലപ്പാട് പോലീസ് ഇൻസ്പെക്ടർ സുരേന്ദ്രനാണ് കേസന്വേഷണം നടത്തിയ പ്രതികളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റ്മാരായ ജിഷ ജോബി, അൽജോ പി ആന്റണി, നമിത, വി.എസ്. ദിനാൽ എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top