റോഡരികിലെ അനധികൃത ബസ് പാർക്കിംഗ് അപകടസാധ്യത വർധിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പാട്ടമാളി റോഡിൽ നിന്ന് കാട്ടൂർ റോഡിലേക്കു കയറുന്ന ജംഗ്‌ഷന് സമീപം ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾ നിരനിരയായി പാർക്കു ചെയ്യുന്നത് ഈ മേഖലയിലെ ഇട റോഡുകളിൽ നിന്ന് വരുന്ന വാഹങ്ങളുടെ കാഴ്ച മറിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പാട്ടമാളി റോഡിൽ നിന്ന് മെയിൻ റോഡിലേക്കു കടക്കുക ഇപ്പോൾ ഒരു ഭാഗ്യപരീക്ഷണമാണ് പ്രതേകിച്ചു ഇരുചക്ര വാഹനങ്ങൾക്ക്. വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും അടുത്തെത്തിയതിനു ശേഷമാവും കണ്ണിൽ പെടുക. ബസുകളുടെ ഈ പാർക്കിങ് മറ്റെവിടേക്കെങ്കിലും മാറ്റിയില്ലെങ്കിൽ ഇവിടെ അപകടം ക്ഷണിച്ചു വരുത്തലാക്കുമെന്ന് കിഴക്കേനട റെസിഡന്റ്‌സ് അസോസിയേഷൻ ആശങ്കപ്പെടുന്നതായി ഭാരവാഹികൾ പറഞ്ഞു. ഈ വിഷയം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു എന്നും അവർ പറഞ്ഞു.

കൂടൽമാണിക്യം ഭാഗത്തുനിന്നും വരുന്ന എം ജി റോഡ് കാട്ടൂർ റോഡിൽ ചേരുന്ന റസ്റ്റ് ഹൗസിനു മുൻവശത്തും ബസ്സുകൾ ഉൾപ്പടെ മറ്റു വാഹങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top