പ്രൊഫഷണല്‍ സി എൽ സി മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര 23 ന്

ഇരിങ്ങാലക്കുട: സെന്‍റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഡിസംബര്‍ 23 ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പ്രൊഫഷണല്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര സംഘടിപ്പിക്കുന്നു. ഘോഷയാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണ കൂടി രാത്രി 8 മണിക്ക് കത്തീഡ്രല്‍ ദൈവാലയങ്കണത്തില്‍ എത്തി ചേരുന്നു. തുടര്‍ന്ന് ഒരോ ടീമുകളുടെ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. വിജയികള്‍ക്ക് പോള്‍ ജോ ഇരിങ്ങാലക്കുട സംഭാവന ചെയ്തിരിക്കുന്ന ഒന്നാം സമ്മാനം 77,777 രൂപ ക്യാഷ് അവാര്‍ഡും, ടി.പി.ജോസ് തളിയത്ത് മെമ്മേറിയല്‍ ട്രോഫിയും, രണ്ടാം സമ്മാനം പോള്‍ മലയില്‍ സംഭാവന ചെയ്തിരിക്കുന്ന 55,555 രൂപ ക്യഷ് അവാര്‍ഡും, ട്രോഫിയും, മൂന്നാം സമ്മാനം കോട്ടോളി ചീക്കു & വര്‍ഗ്ഗീസ് എന്നിവര്‍ സംഭാവന ചെയ്തിരിക്കുന്ന 33,333 രൂപ ക്യാഷ് അവാര്‍ഡും, കോട്ടോളി പൈലോത് മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നതായിരിക്കും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത സമ്മാനാര്‍ഹരല്ലാത്ത എല്ലാ ടീമുകള്‍ക്കും 20,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. മത്സരത്തില്‍ 10 ടീമുകളിലായി ഏകദേശം 1500ല്‍ പരം അംഗങ്ങള്‍ പങ്കെടുക്കുന്നു.

ഘോഷയാത്രയുടെ ഉല്‍ഘാടനം വൈകീട്ട് 5 മണിക്ക് ടൗണ്‍ ഹാള്‍ പരിസരത്തു വെച്ച് തൃശൂര്‍ ജില്ല റൂറല്‍ പോലിസ് ചീഫ് യതീഷ് ചന്ദ്ര IPS നിര്‍വഹിക്കുന്നു. പ്രസ്തുത യോഗത്തില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റോ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിക്കും ഫാ. ലിജോണ്‍ ബ്രഹ്മകുളം ആമുഖ പ്രസംഗവും, കെ എസ് ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി ജോര്‍ജ്ജ് മുഖ്യ സന്ദേശവും, കെ എൽ എഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ്, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.സി.വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ സോണിയ ഗിരി, സി.എല്‍.സി നാഷ്ണല്‍ കണ്‍സല്‍ട്ടന്റ് ഷോബി കെ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതായിരിക്കും. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. യോഗത്തിന് പ്രൊഫഷണല്‍ സി. എല്‍. സി പ്രസിഡന്റ് ഒ.എസ്സ്. ടോമി സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ജോയ് പിജെ നന്ദിയും പറയും.

സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതും, കത്തീഡ്രല്‍ വികാരി വെ.റവ.ആന്റു ആലപ്പാടന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിക്കുന്നതുമാണ്. യോഗത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിക്കും. യോഗത്തില്‍ ഇരിങ്ങാലക്കുട പോള്‍ജോ വ്യാപാര്‍ കേന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പോള്‍ ജോസ് തളിയത്ത്, അസി.വികാരി ഫാ.ടിനോ മേച്ചേരി, കത്തീഡ്രല്‍ ട്രസ്സി റോബി കാളിയങ്കര, വാര്‍ഡ് മെമ്പര്‍ റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top