നടവരമ്പ് ഗവ. എൽ.പി. സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി

നടവരമ്പ് ഗവ. എൽ.പി.സ്കൂളിലെ കുട്ടികളുടെ പുസ്തകപ്പെട്ടിയിൽ തന്റെ പുസ്തകം നിക്ഷേപിച്ചു കൊണ്ട് സാഹിത്യകാരൻ ബാലകൃഷണൻ അഞ്ചത്ത് വായനാ പക്ഷാചരത്തിന് തുടക്കം കുറിക്കുന്നു

നടവരമ്പ് : നടവരമ്പ് ഗവ. എൽ.പി. സ്കൂളിലെ വായനാ പക്ഷാചരണം, സാഹിത്യകാരനും മുൻ വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുമായ ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.ആർ. ജയസൂനം അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ഡെയ്സി ജോസ് വായനാദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് സി.പി. സജി നടവരമ്പ് ഹൈസ്ക്കൂൾ പൂർവ്വ അധ്യാപകൻ കൂടിയായ ബാലകൃഷ്ണൻ അഞ്ചത്തിനെ പൊന്നാടചാർത്തി സ്നേഹോപഹാരം സമർപ്പിച്ചു. ചടങ്ങിൽ മാതൃസമിതി പ്രസിഡണ്ട് സിനില അനൂപ്, സീനിയർ അസിസ്റ്റന്റ് ബാബു കോടശ്ശേരി, ലൈബ്രറി കൗൺസിൽ കൺവീനർ ടി.എസ് ശാലി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top