കൊറിയൻ ചിത്രമായ ‘ബേണിംഗ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ കൊറിയൻ ചിത്രമായ ‘ബേണിംഗ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 21 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. യുവ എഴുത്തുകാരനായ ലീജോംഗ് നീണ്ട കാലയളവിന് ശേഷം സ്കൂൾ കാലഘട്ടത്തിലെ സഹപാഠിയും കൂട്ടുകാരിയുമായ ഷിൻഹെയ്മയെ കണ്ടുമുട്ടുന്നു. പിന്നീട് ആഫ്രിക്കയിലേക്ക് യാത്രയാകുന്ന ഹെയ്മ, തന്റെ വീടുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്വങ്ങൾ സുഹൃത്തിനെ ഏല്പിക്കുന്നു.91മത് അക്കാദമി അവാർഡിനായി സൗത്ത് കൊറിയയിൽ നിന്നുള്ള എൻട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം സമയം 148 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top