വായനാപക്ഷാചരണം ഇരിങ്ങാലക്കുട ഉപജില്ലാ ഉദ്ഘാടനം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂളിൽ

എടതിരിഞ്ഞി : വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല വായനാപക്ഷാചരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂളിൽ പ്രമുഖ നാടക പ്രവർത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവി ബക്കർ മേത്തല മുഖ്യാതിഥിയായിരുന്നു. വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, ഖാദർ പട്ടേപ്പാടം, സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ, പ്രിൻസിപ്പൽ കെ. സീമ, പി. ശ്രീദേവി, എൻ.എസ്.സുരേഷ് ബാബു, കെ.വി. ജിനരാജദാസൻ എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.രാധ സ്വാഗതവും, പി.ജി.സാജൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top