കാട്ടൂർ കലാസദനത്തിന്‍റെ നേതൃത്വത്തിൽ അനുമോദന സദസ്സും പരിസ്ഥിതി സെമിനാറും നടന്നു


കാട്ടൂർ :
കാട്ടൂർ കലാസദനത്തിന്‍റെ  നേതൃത്വത്തിൽ അനുമോദന സദസ്സും പരിസ്ഥിതി സെമിനാറും നടന്നു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന പരിപാടി കേരള കലാമണ്ഡലം വൈസ്ചാൻസിലർ ഡോ: ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വി.എൻ. കൃഷ്ണൻകുട്ടി ഈ വർഷത്തെ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ച് സംസാരിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ടി.കെ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കലാസദനം സെക്രട്ടറി കാട്ടൂർ രാമചന്ദ്രൻ, ടി.കെ.നാരായണനെ ഉപഹാരം നൽകി ആദരിച്ചു. കെ.എം.ഇബ്രാഹിം, ഹരിദാസ് പട്ടത്ത്, കെ.ബി.തിലകൻ, കെ. വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top