പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ നടന്നു. കേരള കലാമണ്ഡലം സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ടി കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. കല വെറും ഒരു പഠനം മാത്രമാക്കാതെ അതിന്റെ വേരുകൾ തേടി പോകണമെന്നും, അത് ലോകത്തെയും മനുഷ്യമനസുകളെയും വിശാലമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഇത്തരം ശില്പശാലകളിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപത്തെ നീഹേ ക്യാമ്പ്‌സിയിൽ നടന്ന ചടങ്ങിൽ പൂർവി ഡയറക്ടർ രമേശൻ നമ്പീശൻ, പ്രസിദ്ധ കുച്ചുപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധൻ, എന്നിവർ ആശംസകൾ നേർന്നു. എൺപതിലധികം സംഗീത വിദ്ധാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ സ്വാഗതവും, അധ്യാപകനായ റെജു നാരായണൻ നന്ദിയും പറഞ്ഞു. ശിൽപ്പശാലക്ക് ശേഷം സംഗീതലോകത്തെ മണ്‍മറഞ്ഞ അതുല്യ പ്രതിഭകളായ കിഷോർ കുമാർ, സൈഗാൾ എന്നിവരെ അനുസ്മരിച്ച് ഒരു പ്രഭാഷണവും പ്രിൻസ് രാമവർമ്മ നടത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top