എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് എക്സലൻസി അവാർഡ്

എടതിരിഞ്ഞി : സംസ്ഥാനത്തെ സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സഹകാര്യം മാസികയുടെ എക്സലൻസി അവാർഡ് എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി മണി, സെക്രട്ടറി സി കെ സുരേഷ് ബാബു, എന്നിവർ ജി.സി.ഡി.എ ചെയർമാൻ അഡ്വക്കേറ്റ് വി സലീമിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി അംഗങ്ങളും, പി സി വിശ്വനാഥൻ, സിൽവസ്റ്റർ ഫെർണാണ്ടസ് എന്നിവരും പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top