ഗ്രാമികയിൽ ഗിരീഷ് കർണാട് അനുസ്മരണം സംഘടിപ്പിച്ചു

കുഴിക്കാട്ടുശ്ശേരി : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഗിരീഷ് കർണാട് അനുസ്മരണം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകയും കലാനിരൂപകയുമായ രേണു രാമനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമിക ഫിലിം സൊസൈറ്റിയും നാടക് മാള മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷതവഹിച്ചു. ഡോ. വടക്കേടത്ത് പത്മനാഭൻ, എം.ബിജു എന്നിവർ സംസാരിച്ചു. സുജൻ പൂപ്പത്തി സ്വാഗതവും വി.ആർ. മനപ്രസാദ് നന്ദിയും പറഞ്ഞു. തുടർന്നു് ഗിരീഷ് കർണാട് സംവിധാനം ചെയ്ത് അഭിനയിച്ച ക്ലാസ്സിക് ചലച്ചിത്രം വംശവൃക്ഷ പ്രദർശിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top