ഗവ: ഗേൾസ് ഹൈസ്ക്കൂളിൽ വിദ്യാത്ഥിനികൾക്ക് അധ്യാപകരുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട  : ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്ക്കൂളിൽ എല്ലാ വിദ്യാത്ഥിനികൾക്കും അധ്യാപകരുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സോണിയ ഗിരി നിർവഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പ്യാരിജ അധ്യക്ഷത വഹിച്ചു. ഹെസ്ക്കൂൾ എച്ച്.എം. ടി.വി.രമണി, വി.എച്ച്. എസ് ഇ പ്രിൻസിപ്പാൾ ഹേ ന കെ.ആർ, പി.ടി.എ.വൈസ് പ്രസിഡന്റ് ഷഫീക്ക്, പി.ടി.എ.അംഗങ്ങളായ ജയ ശ്രീ, റാഫേൽ ടോണി, ശാലിനി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എസ്. അബദുൾ ഹഖ് നന്ദി രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top