ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനാ വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനാ വാരത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരൻ പ്രതാപ് സിങ്ങ് നിർവ്വഹിച്ചു. പാഠപുസ്തകങ്ങൾ വായിക്കുന്നതിനപ്പുറത്ത് വായനയ്ക്കായി സമയം കണ്ടെത്തണമെന്നും വായനാദിനത്തിൽ മാത്രം വായനയെ ഒതുക്കാതെ നിരന്തരം വായിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.

എസ്. എൻ. ഇ. എസ് ചെയർമാൻ കെ. ആർ. നാരായണൻ, സെക്രട്ടറി എ. കെ. ബിജോയ്, എം. കെ അശോകൻ , മാനേജർ ഡോ. ടി.കെ. ഉണ്ണി കൃ ഷണൻ പ്രിൻസിപ്പൽ പി. എൻ ഗോപകുമാർ, വൈസ് പ്രിൻസിപ്പൽ നിഷാ ജിജോ, പി.ടി.എ. പ്രസിഡണ്ട് റിമ പ്രകാശ് , കൺവീനർ വി. ആർ. കബനി എന്നിവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top