എൻ.കെ. ഹരിച്ചന്ദ്രനും അഡ്വ. കെ.ജി. അജയകുമാറിനും ലൈബ്രറി കൗൺസിൽ അംഗീകാരം

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ മികച്ച ലൈബ്രേറിയനായി പുത്തൻച്ചിറ ഗ്രാമീണ വായനശാലയിലെ എൻ.കെ. ഹരിച്ചന്ദ്രനും, മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറി പ്രവർത്തകനായി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി. അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള പുരസ്കാരങ്ങൾ ജൂൺ 19 ന് രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനച്ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top