അജൈവ മാലിന്യ സംഭരണ കേന്ദ്രം മുരിയാട് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു

മുരിയാട് : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2017 -18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് പഞ്ചായത്തിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പണി പൂർത്തിയാക്കിയ അജൈവ മാലിന്യ സംഭരണ കേന്ദ്രം ബ്ലോക്ക് പ്രസിഡന്റ് വി.എ മനോജ് കുമാർ തുറന്നു കൊടുത്തു സംസ്ഥാനത്തിൽ ആദ്യമായി പ്ലാസ്റ്റിക്ക് ഷ്രഡിങ് യൂണിറ്റ് സ്ഥാപിച്ച ഇരിങ്ങാലക്കുട ബ്ലോക്കിന് ഹരിത ബ്ലോക്ക് എന്ന ലക്ഷ്യത്തിലേക്ക് സഹായകരമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി മുരിയാട് പറപ്പൂക്കര പഞ്ചായത്തുകളിൽ ഈ സൗകര്യം ഒരുക്കുന്നതിന് കഴിഞ്ഞു.

മുരിയാട്എ സ്റ്റേറ്റിൽ വച്ച് നടന്ന യോഗത്തിന് മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എൻജിനീയർ വിജയൻ റിപ്പോർട്ടും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വനജ ജയൻ, അംഗങ്ങളായ മിനി സത്യൻ അഡ്വ മനോഹരൻ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ഗംഗാദേവി സുനിൽ എന്നിവർ ആശംസകളർപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ സ്വാഗതവും വാർഡ് മെമ്പർ സരിത സുരേഷ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top