കൂടൽമാണിക്യം ദേവസ്വം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കും : ദേവസ്വം മന്ത്രി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രി കടകംമ്പിളളി സുരേന്ദ്രൻ. ദേവസ്വം ഓഫീസ് സന്ദർശിച്ച മന്ത്രി ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പിന്റെ ധന സഹായത്തോടെ കിറ്റ്കോ നിർവ്വഹണ ഏജൻസിയായി പണിതീർത്ത കൊട്ടിലാക്കൽപറമ്പിൽ പണിത വിശ്രമ മന്ദിരങ്ങൾക്ക് കെട്ടിട നമ്പർ നഗരസഭയിൽനിന്നും ലഭിക്കാത്തതിനാൽ ഇലക്ട്രിക് കണക്ഷൻ കിട്ടാത്തതുമൂലം ഉപയോഗിക്കാനാകുന്നില്ല എന്ന് ദേവസ്വം ഭാരവാഹികൾ മന്ത്രിയോട് വിശദികരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ദേവസ്വത്തിന് സ്ഥിരവരുമാനമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ കച്ചേരി വളപ്പിൽ ഒഴിഞ്ഞുകിടപ്പുള്ള വിവിധ കെട്ടിടങ്ങൾ വാടകക്ക് നൽകി ഒരു ലക്ഷത്തിൽ പരം രൂപ പ്രതിമാസം ലഭിക്കാനുള്ള സാഹചര്യം ഭരണസമിതി ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രാധാന്യമേറിയ കെട്ടിടമുറികൾക്ക് കെട്ടിട നമ്പർ അനുവദിച്ചു കിട്ടാത്തതിനാൽ ദേവസ്വത്തിന് വാടകയിനത്തിൽ ഒരു ലക്ഷം രൂപ പ്രതിമാസം നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ വിശദമായ മെമ്മോറാണ്ടം തയ്യാറാക്കി അയക്കാൻ ദേവസ്വത്തോട് ആവശ്യപ്പെടുകയും ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് മന്ത്രിതലത്തിൽ ചർച്ചനടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top