നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി

ഇരിങ്ങാലക്കുട : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് എം.പി. ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സന്തോഷ് കെ എസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു വിശിഷ്ടാതിഥിയായി. സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ,വി പി ആർ മേനോൻ, ഹെഡ്മിസ്ട്രസ് ഷീജ വി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കാഞ്ചന എം വി, സ്കൂൾ പ്രിൻസിപ്പൽ ലിഷ വി വി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top