കലയുടെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ ചിലർ നിർണ്ണയിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് – മന്ത്രി കടകംപിള്ളി സുരേന്ദ്രൻ

ഇരിങ്ങാലക്കുട : കലയുടെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ ചിലർ നിർണ്ണയിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. തൃശ്ശൂർ ജില്ലാ കലാ- സാംസ്കാരിക പ്രവർത്തക വിവിധോദ്ദേശ്യ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സമൂഹത്തിൽ കലയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുകയും, വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാനും കഴിയണം. അപ്പോഴെ ജനാധിപത്യം സാർത്ഥകമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചെരുവിൽ, ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, അഡ്വ.കെ.ആർ. വിജയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഹ. സംഘം പ്രസിഡണ്ട് പി.തങ്കപ്പൻ മാസ്റ്റർ സ്വാഗതവും, കെ.ഹരി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top