ക്ലീൻ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്ത പ്രവർത്തനങ്ങൾ മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചു

മുരിയാട് : മുരിയാട് പഞ്ചായത്തിൽ ക്ലീൻ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം ഹരിതകർമസേന അംഗങ്ങൾക്ക് ഉന്ത് വണ്ടികൾ നൽകികൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അജിതരാജൻ, പഞ്ചായത്ത് സെക്രട്ടറി സജീവ്, അസിസ്റ്റന്റ് സെക്രട്ടറി എം ശാലിനി പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് തൊകലത്ത്, മോളി ജേക്കബ് ,ശാന്ത മോഹൻദാസ് കവിത ബിജു, സരിത സുരേഷ്, സിന്ധു നാരായണൻകുട്ടി ,ഗ്രാമസേവകൻ അൽജോ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top