പ്രിൻസ് രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാലയും, കിഷോർകുമാർ, സൈഗാൾ അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ഞായറാഴ്ച തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു. കേരള കലാമണ്ഡലം ഡീംഡ് സർവകലാശാല വൈസ് ചാൻസിലർ ഡോ. ടി.കെ. നാരായണൻ രാവിലെ 9:30ന് ഉദ്ഘാടനം നിർവഹിക്കും. സംഗീത ശില്പശാലയിൽ രജിസ്റ്റർ ചെയ്ത സംഗീത വിദ്യാർഥികൾക്കായി രാവിലെ 10 മുതൽ 4 വരെ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

സംഗീതലോകത്തെ ഇതിഹാസങ്ങൾ ആയിരുന്ന കിഷോർകുമാർ, സൈഗാൾ എന്നിവരെ കുറിച്ചുള്ള ഒരു അനുസ്മരണ പ്രഭാഷണവും അവരുടെ സംഗീതത്തെ കുറിച്ചുള്ള ഒരു ലെക്ചർ ഡമോൺസ്ട്രേഷനും 4:30 ന് ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക www.varaveena.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top