വാർഷിക ആഘോഷം ചെലവ് ചുരുക്കി ; ഓഖി ദുരിതാശ്വാസം നൽകി

പൊറത്തിശ്ശേരി : കലി റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓഖി ദുരന്തമനുഭവിക്കുന്ന കുടുംബങ്ങൾക്കായി ഗൃഹോപകരണങ്ങൾ നൽകി. എറിയാട് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചായിരുന്നു സഹായ വിതരണം. വാർഷിക ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിലവ് ചുരുക്കിക്കൊണ്ടാണ് സഹായധനം കണ്ടെത്തിയത്.റെസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് എം. ജി. പ്രെസന്നൻ , മുൻ പ്രസിഡന്റുമാരായ സുലൈമാൻ കരിപ്പറമ്പിൽ, ടി. കെ. ശിവദാസൻ, ബൽജ സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top