അശോകൻ ചരുവിലിന്‍റെ ഫേസ്ബുക് പോസ്റ്റുകളുടെ സമാഹാരം പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട :
പ്രിന്‍റ് ഹൌസ് മതിലകം പ്രസിദ്ധീകരിച്ച അശോകൻ ചരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സമാഹാരം ശ്രീ ശങ്കര യൂണിവേഴ്സിറ്റി കാലടിയിലെ പ്രൊഫ. കെ എസ് രവികുമാർ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമേഷിന് ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു. കാട്ടൂരിലെ ടി കെ ബാലൻ ഹാളിൽ കാട്ടൂർ കലാസാദനം, സംഘടിച്ച പരിപാടിയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുൺ അധ്യക്ഷത വഹിച്ചു.

രാജേഷ് തെക്കിനിയേടത്ത് പുസ്തകം പരിചയപ്പെടുത്തി, പി ഗോപിനാഥൻ, ജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അശോകൻ ചരുവിൽ മറുപടിയും കാട്ടൂർ രാമചന്ദ്രൻ സ്വാഗതവും, കെ ബി തിലകൻ നന്ദിയും പറഞ്ഞു.

 

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top