പെനിൻസുല ചിറ്റ്സിന്റെ ഇരുപതാം വാർഷികാഘോഷത്തിൽ ‘പെനിൻസുല നിധി ലിമിറ്റഡിന്റെ’ ഉദ്ഘാടനം നിർവഹിച്ചു


ഇരിങ്ങാലക്കുട :
ചിട്ടി വ്യവസായ രംഗത്തെ പ്രമുഖരായ പെനിൻസുല ചിറ്റ്സിന്റെ ഇരുപതാം വാർഷികാഘോഷം ഓൾ കേരള ചിട്ടി ഫോമൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡേവിസ് കണ്ണനായിക്കൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടന്ന ചടങ്ങിൽ പെനിൻസുല ചിറ്റ്‌സ് ചെയർമാൻ പി ടി ജോർജ് അധ്യക്ഷത വഹിച്ചു.

പുതുതായി ആരംഭിക്കുന്ന പെനിൻസുല നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം കേരള സോൾവെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. എ പി ജോർജ് നിർവ്വഹിച്ചു. പെനിൻസുല കാരുണ്യ ഫണ്ട് വിതരണം സിനിമാതാരം കുമാരി ആതിര പട്ടേൽ നിർവഹിച്ചു. ഓൾ കേരള ചിട്ടി ഫോമൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ടി ജോർജ്, സെക്രട്ടറി അഡ്വ. രഞ്ജിത്ത് ഡേവിസ് ആറ്റത്തറ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പെനിൻസുല ചിറ്സ് മാനേജിങ് ഡയറക്ടർ എ ഡി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു, പ്രൊഫ. വി പി ആന്റോ സ്വാഗതവും, ഡെപ്യൂട്ടി ചർമം അജി കെ തോമസ്‌ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top