ദീപകാഴ്ച അലങ്കാര പന്തൽ സ്വിച്ച് ഓൺ കർമ്മം വൈകീട്ട് 7 മണിക്ക്


ഇരിങ്ങാലക്കുട :
ബസ് സ്റ്റാന്റ് പരിസരത്ത് ഉയർത്തിയിട്ടുള്ള ദീപകാഴ്ച സംഘാടക സമിതിയുടെ അലങ്കാര പന്തലിന്‍റെ സ്വിച്ച് ഓൺ കർമ്മം കൂടൽമാണിക്യം കൊടിയേറ്റ ദിവസമായ ചൊവാഴ്ച വൈകീട്ട് 7 മണിക്ക് കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് നിർവഹിക്കും. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഭദ്രദീപം തെളിയിക്കും.

മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യ ഷിജു, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ഐ ടി യു ബാങ്ക് പ്രസിഡണ്ട് എം.പി.ജാക്സൺ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണിമംഗലം വല്ലഭൻ നമ്പൂതിരിപ്പാട്, ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർമാരായ സന്തോഷ് ബോബൻ, ശ്രീജ സുരേഷ്, ഡിവൈഎസ്പി ജി.വേണു, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം സി.സി സുരേഷ്, പ്രസ് ക്ലബ് പ്രസിഡണ്ട് കെ.കെ.ചന്ദ്രൻ , സംഘാടക സമിതി ചെയർമാൻ സന്തോഷ് ചെറാക്കുളം, ചീഫ് കോഡിനേറ്റർ കൃപേഷ് ചെമ്മണ്ട, സുബ്രഹ്മണ്യൻ മുതുപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top