എടതിരിഞ്ഞി സഹകരണ ബാങ്കിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു


എടതിരിഞ്ഞി :
എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന്‍റെ അറുപതാം വാർഷികാഘോഷം ബാങ്കിന്‍റെ മുൻ പ്രസിഡണ്ടുമാരായ കെ.ജി ശങ്കരൻ, ടി.വി ഗോവിന്ദൻ മാസ്റ്റർ, രാജൻ മാസ്റ്റർ, ഈ.കെ രാജൻ, കെ.വി. മോഹനൻ, എ.കെ പ്രസന്നൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു, ബാങ്ക് പ്രസിഡണ്ട് പി. മണി അധ്യക്ഷത വഹിച്ചു.

സഹകാരി സംഗമം പ്രൊഫ: കെ യു അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധൻ, എ കെ മുഹമ്മദ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം.സി അജിത്ത്, സെക്രട്ടറി സി.കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ടി.ആർ ഭുവനേശ്വരൻ സ്വാഗതവും കെ.എം പ്രേമവത്സൻ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top