വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന സ്കൂളുകൾക്കായി ശാക്തീകരണ പരിപാടി


ഇരിങ്ങാലക്കുട :
വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കും പി.ടി.എ പ്രസിഡന്റുമാര്‍ക്കും മാനേജര്‍മാര്‍ക്കും വേണ്ടി ഡയറ്റ്, സമഗ്ര ശിക്ഷ തൃശ്ശൂര്‍, എന്നിവരുടെ ആഭിമുഖ്യത്തില്‍ ‘ഉണര്‍വ്വിലേക്ക്’ എന്ന ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി ഡോ: പ്രമോദ് നാറാത്ത ഉദ്ഘാടനം ചെയ്തു. മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എ എ.ഈ.ഓ രാധ, ഇരിങ്ങാലക്കുട ഡി.ഈ.ഓ സൂപ്രണ്ട് മിനി, ഇരിങ്ങാലക്കുട ബി.പി.ഓ സുരേഷ്ബാബു, എന്‍.എസ്, ഇരിങ്ങാലക്കുട ഹെഡ്മിസ്ട്രസ്സ് മായ .കെ എന്നിവർ ആശംസകള്‍ നേർന്ന് സംസാരിച്ചു. മാള എ.ഈ.ഓ പി.എം. ബാലകൃഷ്ണന്‍ സ്വാഗതവും, കൊടുങ്ങല്ലൂര്‍ എ.ഈ.ഓ ബിന്ദു ഗോപി നന്ദിയും പറഞ്ഞു. തുടർന്ന് ഫാക്കല്‍റ്റിമാരായ സനോജ് എം.ആര്‍, ഡോ: സിജി എന്നിവർ ക്ലാസ്സുകള്‍ നയിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top