മഴക്കാലപൂർവ്വ ശുചീകരണം നടത്തി


കല്ലേറ്റുംകര :
ദുർഗന്ധ വമിച്ചും ചപ്പുചവറുകളും പ്ലാസ്റ്റിക് വേസ്റ്റ്കളും കൂടി കിടന്നു മലിനമായിരുന്ന കല്ലേറ്റുംകര മാർക്കറ്റിൽ ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. മാർക്കറ്റ് സ്ഥലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേര്‍ന്ന് വൃത്തിയാക്കി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ ആര്‍ ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി വി ഷാജു അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബി സ്വാഗതവും ഷാജൻ കള്ളിവളപ്പിൽ നന്ദിയും പറഞ്ഞു. ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസണ്‍, സ്ഥിരം സമിതി അധ്യക്ഷൻമാരായ അജിത സുബ്രഹ്മണ്യൻ, അംബിക ശിവദാസന്‍ , സി ജെ നിക്സണ്‍, സുനിത ശശീന്ദ്രൻ, സ്റെല്ല വില്‍സണ്‍, ഉഷ ബാബു , ഐ കെ ചന്ദ്രന്‍, ബിന്ദു ഷാജു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top